rMs kannur or not ? :)
kalyanam okke kazhikkan pokukayelle mone :)
ഒട്ടകത്തില്‍ കയറി ഒരു കല്യാണം. കല്യാണ ദിവസം വരന്വധുവിന്റെവീട്ടിലേക്ക് പോകുന്ന രംഗമാണിത്.ചെറുക്കന് കണ്ണൂര്‍ സിറ്റിയിലും പെണ്ണ് മാട്ടൂലിലും ഉള്ളതാണ്
കണ്ണൂര്‍ സിറ്റിയില്‍ ഇങ്ങനെ കല്യാണ ദിവസം കോമാളിത്തരങ്ങള്‍ പതിവാണ്.ഇളനീര് കൊണ്ടും മറ്റും ഉണ്ടാക്കിയ ഭാരിച്ച് പൂ മാലകള്‍, പടക്കം പൊട്ടിക്കല്‍, വാദ്യമേളം, അണ്ണാച്ചി ഡാന്‍സ്, എന്നിവയുമയി സുഹുര്ത്തുക്കള് ചെറുക്കനെ ആനയിക്കല്‍ പതിവാണ്.കൂളിംങ്ങ് ഗ്ലാസ് ധരിച്ച് ഒട്ടകപുറത്ത് ഇരിക്കുന്ന പുതിയാപ്ലയെ കണ്ടപ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്ക്കുംചിരിയടക്കാനായില്ല.വീടെത്തിയിട്ടും പുതിയാപ്ല ഒട്ടകപുറത്ത് നിന്നും ഇറങ്ങുന്നില്ല.സുഹുര്ത്തുക്കള് ബഹളം വെക്കാന്‍ തുടങ്ങികാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു" നമ്മുടെ നാട്ടില്‍ ഒരു ചടങ്ങുണ്ട്"."പുതിയാപ്ല ഒട്ടക പുറത്ത് നിന്ന് ഇറങ്ങണമെങ്കില്‍ ഞങ്ങള്‍ സുഹുര്ത്തുക്കള്ക്ക് പതിനാരം രൂപ തരണം"അവിടെയുള്ളവര്‍ അഭരന്നു ഇങ്ങനെയും ഒരു ചടങ്ങോ...?ഈ തുക സുഹുര്ത്തുക്കള്ക്ക് കൂത്താടാനുള്ളതാണെന്ന് അറിഞ്ഞത്കൊണ്ട് പെണ് വീട്ട് കാര്‍ കാശ്കൊടുക്കാന്‍ മടിച്ചു.പക്ഷേ ; രക്ഷയില്ല പുതിയാപ്ല ഒട്ടകപുറത്ത് നിന്നും ഇറങ്ങുന്നില്ല.അവസാനം ഗത്യന്തരമില്ലാതെ കാശ് കൊടുക്കേണ്ടി വന്നു. പെണ്ണുവീട്ടുകാരായിപ്പോയില്ലേ..'
ഒരുപെണ്ണിന്റ്റെ കല്യാണം കഴിയാന്‍ എന്തല്ലാം സഹിക്കണം'അവിടെയുള്ള യുവാക്കള്‍ ഒട്ടക പുതിയാപ്ലയ്ക്ക് കുടിക്കാന്‍ കൊടുത്ത വെള്ളത്തില്‍ മധുരത്തിന് പകരം ഉപ്പ് ചേര്‍ത്ത് നല്കി.ഒട്ടകപ്പുറത്ത് കയറിയ ക്ഷീണവും ഉഷ്ണവും കാരണം ആര്‍ത്തിയോടെ കുടിച്ചു.പകുതി അകത്തും പുറത്തുമായി. ചെക്കന്റ്റെ സുഹുര്ത്തുക്കള് ക്ഷുഭിതരായി. ഇത് കൊടുത്തവന് തന്നെ കുടിക്കണമെന്ന വാശിയിലായി .അവര്‍ ബഹളം വെച്ചു.പെണ്ണിന്റ്റെ സഹോദരന് ഉപ്പിട്ട പാനിയം കുടിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു.'പെങ്ങളുടെ ജീവിതമാണ് അവ്ന് പ്രാധാന്യം'അപ്പോഴാണ് ചെറുക്കന്റ്റെ കൂടെ വന്നവരില്‍ പലരും മദ്യപിച്ച കാര്യം പുറത്തായത്.ഇതറിഞ്ഞ പെണ്ണുവീട്ടുകാര് ശന്തത പാലിച്ചു.പക്ഷേ അവിടെ ഉണ്ടായിരുന്ന യുവാക്കള്‍ക്ക് ഇത് സഹിച്ചില്ല.കല്യാണ വീട്ടില്‍ ഒരു ബഹളം വേണ്ട എന്ന് കരുതി അവര്‍ റോഡരികില്‍ സംഘടിച്ചു.മദ്യപാന് മാരെ പൊതിരെ തല്ലി.കൂട്ടത്തില്‍ പുതിയാപ്ലയുടെ അനുജനും കിട്ടി തല്ല്.ഇപ്പോള്‍ പുതിയാപ്ലക്ക് നാട്ടില്‍ നല്ല പേരാണ്.ജീവകാരുണ്യ പ്രവര്‍ത്തനം വിദ്യാഭ്യാസ പ്രവര്‍ത്തനം എന്നിവ കൊണ്ട് ശ്രദ്ധേയവും പ്രശസ്തവുമായ കുടുബ കൂട്ടായ്മയായ്'സഫ് വ' യില്‍ പ്പെട്ട ഒരു കുടുബമായ S.L.P..തറവാട്ടില്‍ പ്പെട്ടതാണ് ഈ ചെറുക്കന്.സഫ് വ യില്‍ പറയത്തക്ക പാധാന്യം ലഭിക്കാതായപ്പോള്‍ പ്രശസ്തിക്ക് വേണ്ടി അമ്മാവന്റ്റെ നിര്‍ദേശപ്രകാരമാണ് ഒട്ടക പ്പുറത്ത് കയറിയത് എന്ന പറയപ്പെടുന്നു.അമ്മാവനും ഒട്ടകപ്പുറത്ത് കയറി