അമ്മ മക്കളോട്
മക്കളേ,
മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയയ്ക്കാന്‍ ഉള്ള പരിശ്രമങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ നടത്തുന്നു. ചന്ദ്രനില്‍ ജലാംശം ഉണ്ട് എന്ന അറിവ് ലോകമെമ്പാടും ആഹ്ലാദത്തോടെ പങ്കുവെക്കുന്ന ചൊവ്വാഗ്രഹത്തില്‍ കുന്നുകളും താഴ്‌വരകളും ഉണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കുന്നു. ഇതിനുവേണ്ടി കോടിക്കണക്കിന് രൂപ ചെലവുചെയ്ത് ഉപഗ്രഹങ്ങളും ചാന്ദ്രപേടകങ്ങളും ഒക്കെ അയയ്ക്കുന്നു. ഈ ഉപഗ്രഹങ്ങള്‍ അയയ്ക്കുന്ന ചിത്രങ്ങള്‍ ഭൂമിയില്‍ പരീക്ഷണങ്ങള്‍ക്കും പ�´ നങ്ങള്‍ക്കും വിധേയമാക്കുന്നു.
പക്ഷേ, ഭൂമിയില്‍നിന്ന് പതുക്കെ അപ്രത്യക്ഷമായിരിക്കുന്ന ഒരു വസ്തു ഉണ്ട്; മനുഷ്യത്വം.
ഈ വസ്തുവിനെക്കുറിച്ചുള്ള പ�´ നങ്ങള്‍ വളരെ കുറവാണ്. മനുഷ്യന്റെ മനസ്സിലേക്ക് 'മനുഷ്യത്വം' തിരിച്ചുകൊണ്ടുവരാനുള്ള പ�´ നങ്ങളാണ് എല്ലാവരും ആരംഭിക്കേണ്ടത്. 'മനുഷ്യത്വം' ഉള്ളവരുടെ ഇടയില്‍ കലഹങ്ങളും യുദ്ധങ്ങളും ഉണ്ടാവില്ല.
. ഇത്തരം മനോഭാവമാണ് വളര്‍ത്തേണ്ടത്. എങ്കില്‍ മനുഷ്യത്വവും വളരും.
മറ്റൊരു ദുഃസ്വഭാവം ഇപ്പോള്‍ കേരളത്തില്‍ പെരുകുകയാണ് എന്ന് അമ്മയ്ക്ക് തോന്നുന്നു.
ഭാരതപ്പുഴയും പെരിയാറും ഒക്കെ വെള്ളമില്ലാതെ വറ്റിവരണ്ട് മരിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ പല നദികളിലും ജലംകുറഞ്ഞുവരുന്നു. ഇങ്ങനെ പോയാല്‍ നദികള്‍ വെള്ളമില്ലാതെ വറ്റിവരളും.
എവിടെ നോക്കിയാലും കാണുന്ന പച്ചപ്പ് ഇല്ലാതെയാകും.
പക്ഷേ, നമ്മള്‍ കാണാതെപോകുന്ന ഒരു കാഴ്ചയുണ്ട്.
കേരളത്തില്‍ ഒരു പുഴ നുരഞ്ഞ്, പതഞ്ഞ് ഒഴുകുന്നു
. മദ്യത്തിന്റെ പുഴ. കേരളത്തിലെ നദികള്‍ അറബിക്കടലിലേക്കാണ് ഒഴുകുന്നത്. പക്ഷേ, ഈ മദ്യപ്പുഴ ഒഴുകുന്നത് കണ്ണീരിന്റെ കടലിലേക്കാണ്. അതില്‍ ആയിരങ്ങള്‍ മുങ്ങിമരിക്കുന്നു. ഈയിടെ പത്രങ്ങളില്‍ ഒരു വാര്‍ത്തവന്നു.
മദ്യപനായ ഒരു ഭര്‍ത്താവ്, ഭാര്യയെ തല്ലിക്കൊന്നു.
അതിനുശേഷം അയാള്‍ സ്വയം ജീവനൊടുക്കി.
എട്ടും പൊട്ടും തിരിയാത്ത നാല് പിഞ്ചു പെണ്‍കുട്ടികളെ കണ്ണീര്‍ക്കടലില്‍ ആഴ്ത്താന്‍ അയാളുടെ മദ്യപാനത്തിന് സാധിച്ചു.
പണ്ട് ഉത്സവ, ആഘോഷവേളകളില്‍ അമ്പലങ്ങളിലും പള്ളികളിലും ആശ്രമങ്ങളിലും ആളുകള്‍ പോകുമായിരുന്നു.
ഇപ്പോള്‍ ഓണവും വിഷുവും ദീപാവലിയും പുതുവത്സരവും ക്രിസ്മസ്സുമെല്ലാം ആളുകളെ മദ്യശാലയിലേക്ക് നയിക്കുന്നു.
കുടിയുടെ കാര്യത്തില്‍ നമ്മുടെ കൊച്ചുകേരളം മറ്റു എല്ലാ സംസ്ഥാനങ്ങളേക്കാളും മുന്‍പിലാണ്.
കേരളം അറിയപ്പെടുന്നത് ''ദൈവത്തിന്റെ സ്വന്തം നാട്'' എന്നാണ്. പക്ഷേ, ഇങ്ങനെ പോയാല്‍ മദ്യപ്പിശാചിന്റെ സ്വന്തം നാട്'' എന്ന പേരുകൂടി നമ്മുടെ നാടിന് ലഭിക്കും. ചിലര്‍ ദുഃഖം മാറ്റാന്‍ കുടി തുടങ്ങും. മറ്റു ചിലര്‍ സന്തോഷവേളകളെ ആഘോഷമാക്കാന്‍ മദ്യം സേവിക്കും. ഇതു അവസാനം കൊണ്ടുചെന്ന് എത്തിക്കുന്നത് ദുഃഖത്തിലും നിരാശയിലുമാണ് എന്ന് പലരും മനസ്സിലാക്കുന്നില്ല. മദ്യത്തിന് അടിമയായ പലര്‍ക്കും പിന്നീട് അത് ദുശ്ശീലത്തില്‍നിന്ന് മോചനമില്ല.
മക്കള്‍ ഒരുകാര്യം ഓര്‍മിക്കണം. നിങ്ങള്‍ കുടിക്കുന്നത് കള്ളും ബ്രാന്‍ഡിയും വിസ്‌കിയുമല്ല. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണുനീരും ചോരയുമാണ്. നിങ്ങളുടെ മദ്യപാനത്തിന്റെ ദുരിതം അനുഭവിക്കുന്നത് നിങ്ങളെ സ്നേഹിക്കുന്നവരാണ്. കുടിച്ച് ബോധമില്ലാതെ ഭര്‍ത്താക്കന്മാര്‍ സ്വത്തുംസമ്പത്തും ധൂര്‍ത്തടിച്ചുകളയും. അവരുടെ ഇടിയും അടിയുമേറ്റ് ഭാര്യയും കുട്ടികളും രോഗികളുമാവും. ഈ നാട്ടില്‍ പലതരം ലൈസന്‍സുകള്‍ ഉണ്ട്. വാഹന അപകടം തുടരെവരുത്തുന്ന ആളിന്റെ ലൈസന്‍സ് റദ്ദാക്കും. ഇതുപോലെ മദ്യപിച്ച് കുടുംബത്തിനും നാടിനും സമൂഹത്തിനും ദുഃഖം നല്കുന്നവര്‍ക്ക് എതിരെ നിയമം ഉണ്ടാവണം. നിയമം മാത്രം പോരാ. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിന് എതിരെ ബോധവത്കരണവും ഉണ്ടാവണം. ഇത് എല്ലാവരുടെയും കടമയാണ്. മദ്യപാനംകൊണ്ട് മനുഷ്യത്വംകൂടി നഷ്ടപ്പെടുന്നു എന്ന് ഓര്‍മിക്കണം. അക്രമവാസന ഉണര്‍ത്തുന്നമദ്യം എന്ന വിപത്തിനെതിരെ സമൂഹം ഉണരണം.
അമ്മ