തിരോന്തരം സിനിമകള്
നമ്മുടെ ചില മലയാള സിനിമകളുടെ പേരുകള്‍ തിരുവനന്തപുരം കൊളോക്കിയല്‍ (മിമിക്രിക്കാര്‍ കൊളമാക്കിയ) ഭാഷയിലാക്കി നോക്കിയാല്‍ എങ്ങനെയിരിക്കും എന്ന് നോക്കാം
ഇന്നത്തെ ചിന്താവിഷയം : യിന്നത്ത നിരുവീര്.
വാമനപുരം ബസ് റൂട്ട് : വാമനോരം ബസ്സ് മുടുക്ക്.
ഇത്തിരിപൂവേ ചുവന്ന പൂവേ : ഇല്ലോളം പൂവേ ചെവല പൂവേ
ലൌഡ് സ്പീക്കര്‍ : തൊള്ളകള്.
പുതിയ മുഖം : പുതിയ മോന്ത.
വെറുതേ ഒരു ഭാര്യ : ഒര് പാഴ് പെണ്ടാട്ടി.
മകന്റെ അച്ചന്‍ : മോന്റ മൂപ്പില്.
ഈ പട്ടണത്തില്‍ ഭൂതം : തള്ളേ സിറ്റികളില് പൂതം.
പാസന്‍ചര്‍ : വരുത്തന്‍.
ഓര്‍ക്കുക വല്ലപ്പോഴും : യെപ്പഴെങ്കിലുമൊക്കെ ഓര്‍മീര്.
റെഡ് ചില്ലീസ് : ചെവല മൊളവ്.
ഭാര്യ സ്വന്തം സുഹുര്‍ത്ത് : പെണ്ടാട്ടി സ്വന്ത അളിയന്‍
കോളേജ് കുമാരന്‍ : കാളേജ് പയല്.
ഇന്നത്തെ ചിന്താവിഷയം : യിന്നത്ത നിരുവീര്.
തലപ്പാവ് : തലേക്കെട്ട്.
അവന്‍ ചാണ്ടിയുടെ മകന്‍ : ലവന്‍ ചാണ്ടീട മോന്‍.
അതിശയന്‍ : കിടിലനണ്ണന്‍.
അച്ചനുറങാത്ത വീട് : മൂപ്പിലാനൊറങാത്ത വീട് (വീട്ടിലൊറങാത്ത മൂപ്പില്)
ഫോര്‍ ദി പീപ്പിള്‍ : നാല് ലവമ്മാര്.
ഇമ്മിണി നല്ലൊരാള്‍ : ഇത്തിരിപൂരം നല്ലോന്‍.
നോട്ടം : ചെറയല്.
മറവില്‍ തിരിവ് സൂക്ഷിക്കുക : വളവീ തിരിവ് ഗവ്നിക്കണേ....
സ്തലത്തെ പ്രധാന പയ്യന്‍സ് : സിറ്റീലെ പയല്കള്.
അമ്മയാണെ സത്യം : അമ്മച്ചിയാണതന്ന.
മഞുപോലൊരു പെണ്‍കുട്ടി : മഞ ചെല്ലക്കിളികള്.
ഒരാണും നാലു പെണ്ണും : ഒരു ലവനും നാല് ലവളുകളും.
വിസ്മയതുംബത്ത് : തള്ളേ.. ഇതെന്തെര്.
ബാലേട്ടന്‍ : ബാലേണ്ണന്‍.
കുട്ടേട്ടന്‍ : കുട്ടയണ്ണന്‍.
ചുവപ്പു നാട : ചെവല വള്ളി.
കാര്യം നിസ്സാരം : ചീള് കേസ്.
പ്രശ്നം ഗുരുതരം : കന്നംതിരിവുകള്.
ചെപ്പ് : കിണ്ണം.
സുഖമോ ദേവി : സുകങള് തന്നേ ദ്യാവീ..
കാണാമറയത്ത് : ലങ് തൂര
വാര്‍ ആന്ട് ലവ് : കലിപ്പുകളും പ്രേമങളും.
തേന്മാവിന്‍ കൊംബത്ത് : തേമ്മാവിന്റ ഒയിര.
നന്ദിനി ഓപ്പോള്‍ : നന്നിനിയക്കന്‍.
അച്ചൻ കൊംബത്ത് അമ്മ വരംബത്ത് : മൂപ്പില് ഒയിര തള്ള ഊട് വഴിയില്
അങ്കിള്‍ ബണ്‍ : ബന്ന് മാമന്‍.
സേതുരാമയ്യര്‍ സി ബി ഐ : കുഴിതുരുംബ് സേതു.
.ബല്‍റാം v/s താരാദാസ് : ബലരാമന്ടേം താരാദാസന്റേം കലിപ്പ്കള്.
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: മീരേട നെലവിളീം മുത്തൂന്റ മഞപിരാന്തും.