കൊച്ചിയില്‍ എണ്ണയില്ല
വാര്‍ത്ത : കൊച്ചിയില്‍ എണ്ണ പര്യവേഷണം നിര്‍ത്തി. റിഗ് ആന്ദ്രക്ക് കൊണ്ട് പോയി
എന്റെ പൊന്നെ എന്തൊക്കെ പുകിലുകള്‍ ആയിരുന്നു
കൊച്ചിയില്‍ എണ്ണ കുഴിക്കുന്നു
അറബികളെ കേരളത്തിലേക്ക് ജോലിക്ക് കൊണ്ട് വരുന്നു
അറബികളെ തെറി പറയുന്നു
അഹങ്കാരം കാണിക്കരുത് എന്ന് പലരും അന്ന് പറഞ്ഞു
ഇപ്പൊ എന്തായി ?
അന്ന് എണ്ണയുടെ അംശം കണ്ടു എന്നാണ് പറഞ്ഞത്
കൊച്ചി കായലില്‍ ദിവസവും എണ്ണകപ്പലുകള്‍ വരുന്നതല്ലേ
വല്ല കപ്പലില്‍ നിന്നും ചോര്‍ന്ന എണ്ണ ആയിരിക്കും അന്ന് കണ്ടത്
കാള പെറ്റു എന്ന് കെട്ട പാടെ കയറെടുത്തു കൊണ്ട് ചിലര്‍
ഇപ്പൊ എന്തായി ?
ONGC ക്ക് പത്തഞ്ഞൂറു കോടി പോയി
അത് കിട്ടിയത് റിലയന്‍സിനും.
ദിവസവും എണ്ണ കണ്ടു, എണ്ണ തുളുമ്പി തെറിച്ചു , എണ്ണ തൂവി , ഗ്യാസ് പൊങ്ങി വന്നു എന്നൊക്കെ പത്ര വാര്‍ത്ത കൊടുത്തു. എന്തിനാ? ഒന്നും കിട്ടിയില്ലെങ്കില്‍ ദിവസം നാല് കോടി രൂപ പൊടിച്ചുള്ള ഈ ഏര്‍പ്പാട് തുടരാന്‍ ജനം സമ്മതിക്കില്ലാലോ. ഇപ്പൊ പറയുന്നു ഇത്രയും ദിവസത്തെ ഖനനം നടത്തിയിട്ടും എണ്ണയുടെ ഒരു നേരിയ സാന്നിധ്യം പോലും കണ്ടില്ല എന്ന് .
ഒരു സംശയം. ദിവസം നാല് കോടി രൂപ വാടകയ്ക്ക് റിലയന്‍സിന്റെ റിഗ് വാടകയ്ക്ക് എടുത്തതിനു ONGC ഉദ്യോഗസ്ഥര്‍ക്ക് എന്ത് കമ്മീഷന്‍ കിട്ടി ?
ഇവിടെ ജുബൈലില്‍ നിലവിലുള്ള റേറ്റ് വച്ചാണെങ്കില്‍ ദിവസവും മിനിമം ഒരു കോടിയെങ്കിലും കമ്മീഷനായി ONGC ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ടാവും . അതല്ലെങ്കില്‍ വ്യാജ വാര്‍ത്ത കൊടുക്കാന്‍ അവര്‍ കൂട്ട് നില്‍ക്കില്ലാലോ . ബാക്കി മൂന്നു കോടി അംബാനിയുടെ പെട്ടിയിലും വീണു
കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി