പി സി ജോര്‍ജേ സമ്മതിച്ചു നിങ്ങള്‍ ശരിക്കും അച്ചായന് തന്നെ
By panjarakuttan •
ഈ കൂട്ടരേ ഒന്നും തെറി പറഞ്ഞാല്‍ മാത്രം പോര.നമ്മുടെ ഒക്കെ നികുതിപ്പണത്തിന്റെ സിംഹ ഭാഗവും വെട്ടിവിഴുങ്ങുന്ന ചെറ്റകള്. ഇവരൊക്കെ ഒന്ന് ജോലി ചെയ്യണമെങ്കില്‍ നമ്മള് പിന്നെയും കാലും പിടിക്കേണ്ട ഗതിയാ………….
രാത്രിയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടത് പലതവണ അറിയിച്ചിട്ടും പുന:സ്ഥാപിക്കാത്തതിന്റെ കലി പുള്ളിക്കാരന് ഡയറക്റ്റ് പ്രകടിപ്പിക്കുന്നതിന്റെ സീന്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യൂട്യൂബില്‍ കേറ്റി.അതുകൊണ്ട് നമ്മുക്ക് ഒക്കെ ഒന്ന് കാണാന്‍ പറ്റി.
കള്ളുകുടിച്ചു കിടന്നുറങ്ങുന്ന നീ ഇനി ഇവിടുന്ന ശമ്പളം വാങ്ങില്ലെന്നും ഞാനാണ് പറയുന്നതെന്നും അച്ചായന് പറയുന്നുണ്ട്. എന്നാല്‍ തങ്ങളുടെ മേലുദ്യോഗസ്ഥന് അടിച്ച് വീലായി കിടക്കുകയാണെന്നത് സമ്മതിക്കുന്ന മട്ടില്‍ നിസ്സഹായാവസ്ഥയിലാണ് മറ്റു ജീവനക്കാര്‍ പ്രതികരിക്കുന്നത്. പക്ഷെ അവര്‍ക്കൊക്കെ ഒന്ന് സോള്‍വ് ചെയ്യാവുന്ന കാര്യം മാത്രം ആയിരുന്നു അത്.അവരും ഏരി തീയില്‍ എണ്ണ ഒഴിക്കുന്നുണ്ട്. നീയെവിടെ നിന്നാണു വരുന്നത് മോനേ എന്നും മറ്റും മാന്യമായാണ് മറ്റു ജീവനക്കാരോട് പി സി ജോര്‍ജ്ജ് സംസാരിക്കുന്നത്. എന്തായാലും ഇങ്ങനെ ഒരു എംഎല്‍എ ഉള്ളത് പൂഞ്ഞാറുകാരുടെ ഒരു ഭാഗ്യം.
0 comments