ദേശാഭിമാനിയെക്കൊണ്ടു തോറ്റു
നേരറിയാന്‍ നേരത്തെ അറിയാന്‍ ദേശാഭിമാനി വായിക്കുക എന്നതായിരുന്നു പഴയ നയം. എന്നാല്‍ വെബ്‍സൈറ്റായാലും ബ്ലോഗായാലും ജനത്തെ ചിരിപ്പിച്ചെങ്കിലേ കാര്യമുള്ളൂ എന്നു മനസ്സിലായ ദേശാഭിമാനിക്കാര്‍ ആ പണി വളരെ നന്നായി ചെയ്യുന്നു. 69 ഹോട്ട് ഡോഗ്സ് തന്നു റെക്കോര്‍ഡിട്ടയാള്‍ നല്ല ചൂടന്‍മാരായ 69 അള്‍സേഷ്യന്‍മാരെ നിന്ന നിപ്പില്‍ തിന്നു കളഞ്ഞു എന്നെഴുതി വിട്ടിട്ട് അധികമായില്ല. അതിനു പിന്നാലെയായിരുന്നു ഇനി ലോകത്ത് ഒരു സൂര്യഗ്രഹണം നടക്കണമെങ്കില്‍ 132 വര്‍ഷം കഴിയണമെന്ന് പ്രഖ്യാപിച്ചത്. ഏറ്റവുമൊടുവില്‍ പാര്‍ട്ടി അനുഭാവിയായ നടന്‍ മുരളിയുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോഴും വെബ്‍മാസ്റ്റര്‍ക്കു കൈപിഴച്ചു.
ഇനി മാര്‍ക്സിനെപ്പറ്റി വല്ല ലേഖനവും ഇടുമ്പോള്‍ കര്‍ത്താവീശോമിശിഹായുടെ പടം ഇടാതിരുന്നാല്‍ മതിയായിരുന്നു.ലാല്‍സലാം !! ഇനിയിപ്പോ കോണ്‍ഗ്രസുകാരോ മറ്റോ ഹാക്ക് ചെയ്തതാണോ ????