ഭാര്യയെ മനസ്സില്ലാക്കാന്‍ ഒരു ഭാഷാസഹായി ഇതാ
അതെ = അല്ല
അല്ല = അതെ
അതെ = അല്ല
ആയിരിക്കാം = നിങ്ങള്‍ ദു:ഖിക്കേണ്ടി വരും !
നമുക്കാവശ്യമുണ്ട് = എനിക്ക് വേണം !
ഇഷ്ടമുള്ളത് പോലെ ചെയ്തോളൂ = ഇതിന്റെ പേരില്‍ പിന്നെ ശരിക്കും ദു:ഖിക്കേണ്ടി വരും !
നമുക്ക് സംസാരിക്കാം = എനിക്ക് പരാതി പറയാനുണ്ട്
തീര്‍ച്ചയായും അങ്ങനെ ചെയ്തോളൂ = അങ്ങനെ ചെയ്യാന്‍ എനിക്ക് ഒരു താല്‍പ്പര്യവും ഇല്ല
ഈ അടുക്കളയില്‍ ഒരു സൌകര്യവുമില്ല = നമുക്ക് ഒരു പുതിയ വീട് വേണം
എന്നോട് സ്നേഹമുണ്ടോ? = ഒരു വലിയ കാര്യം ഞാന്‍ ഇപ്പോള്‍ ചോദിക്കും !
എന്നോട് എത്ര സ്നേഹമുണ്ട് ? = എന്നോട് ദേഷ്യം വരുന്ന ഒരു കാര്യം ഞാന്‍ ചെയ്തു !
എനിക്കു വണ്ണം കൂടിയോ? = ഞാന്‍ സുന്ദരിയാണെന്നു പറയൂ !
നിങ്ങള്‍ സംസാരിക്കാന്‍ പഠിച്ചു = അങ്ങനെ ഞാന്‍ പറയുന്നതൊക്കെ സമ്മതിച്ചോ !
ഒന്നുമില്ല = എന്താണ്‍ പ്രശ്നം എന്നന്വേഷിക്കൂ മണ്ടാ !!
ഓ കാര്യം ആയി ഒന്നുമില്ല = നിങ്ങള്‍ ഒരു മണ്ടന്‍ ആണെന്നാലോചിക്കുകയായിരുന്നു