kerala Police !!!
ലോകത്തിലെ മികച്ച പോലീസ്സാരെന്ന് കണ്ടുപിടിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ മത്സരം സംഘടിപ്പിച്ചു: മത്സരം ഇതാണ്‍ --ആഫ്രിക്കയിലെ ഘോര വനാന്തരങ്ങളില്‍ ചെന്ന് ഏറ്റവും വലിയ സിംഹത്തിനെ പിടിക്കുക--- ആദ്യം ചൈനീസ് പൊലീസ് പോയി ഒരു വലിയ സിംഹത്തിനെ വലയിലാക്കി കൊണ്ടുവന്നു. അടുത്ത ഊഴം അമേരിക്കയുടേതായിരുന്നു , അവര്‍ പിടിച്ച സിംഹത്തിന്‍ ചൈനയുടേതിനേക്കാള്‍ വലിപ്പം ഉണ്ടായിരുന്നു. അടുത്തതു റഷ്യന്‍ പോലീസിന്റേത് , അവര്‍ അമേരിക്കയുടേതിനേക്കാള്‍ വലുതിനെ പിടിച്ചു കൊണ്ടു വന്നു. അവസാനം ഇന്ത്യയുടെ ഊഴം ഇന്ത്യന്‍ പൊലീസിന്റെ അഭിമാനമായ കേരളപോലീസ് വനത്തിനുള്ളിലേക്ക് കയറി. ദിവസം രണ്ടു കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. എല്ലാവരും കേരള പോലീസിനെ തപ്പി ഇറങ്ങി. ഉള്‍ക്കാട്ടില്‍ ഒരിടത്തു അവര്‍ കേരളപോലീസിനെ കാണുമ്പോള്‍ അവര്‍ ഒരു കരടിയെ ഒരു വലിയ മരത്തിനോട് ചേര്‍ത്ത് നിര്‍ത്തി കൂമ്പിനിടിക്കുന്നു.........കൂടെ ഒരു ചോദ്യവും ...." സത്യം പറയെടാ നീയല്ലേ........സിംഹം........."