My Dear Friends
ഒരു പുതുവ൪ഷം കൂടി സമാഗതമായിരിക്കുന്നു....
പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊ൯കിരണങ്ങള്‍
നമ്മെ പുതിയൊരു പുലരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്…..
കൗശലക്കാരനായ ഒരു മായാജാലക്കാരെനപ്പോലെ കാലം നമുക്കായി പല വിസ്മയങ്ങളും
കയ്യില് കരുതിവച്ചിട്ടുണ്ടാവാം...
എന്ത് ആശംസിച്ചാലാണ് മതിയാവുക എന്നെനിക്കറിയില്ല എന്നാലും....
കല്ലും മുളളും നിറഞ്ഞ ജീവിതവഴിത്താരകളില് കാലം പൂമ്പട്ടുപ്പരവതാനി വിരിക്കട്ടെ
കണ്ണിണകളെ കുളിരണിയിച്ച് പൂത്തുലഞ്ഞു നില്ക്കുന്ന മഞ്ഞക്കണിക്കൊന്നപോലെ,
മാനത്ത് വ൪ണ്ണരാജി വിരിയിച്ച് ദൃശ്യവിസ്മയം തീ൪ക്കുന്ന മഴവില്ലുപോലെ,
നെയ്ത്തിരിനാളങ്ങളുടെ പ്രഭയില് കുളിച്ചുനില്ക്കുന്ന കാ൪ത്തികരാവുപോലെ
ജീവിതം സുന്ദരസുരഭിലമാകട്ടെ.....
ഇന്നലെകളിലെ സ്വപ്നങ്ങള്‍ പൂവണിയാനും ഇന്നത്തെ ആഗ്രഹങ്ങള്‍ നിറവേറാനും നാളെയുടെ പ്രതീക്ഷകളെ ഊട്ടിവള൪ത്താനും കഴിയട്ടെ….
എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു..
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍